ആലപ്പുഴ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയെന്നാരോപിച്ചാണ് നേതാക്കളും പ്രവർത്തകരും രാജിവെച്ചത്. കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ......
ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇറാനിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. കൗറൂഷ് കീവാനി എന്നയാളെയാണ് വധിച്ചത്.......
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യമായ റസിഡന്‍ഷ്യല്‍ ഫിനിഷിംഗ് സ്കൂള്‍ പ്രോഗ്രാം 'ജെയിന് യൂണിവേഴ്സിറ്റി സമ്മര്‍ സ്കൂള്‍ - 2026', ഏപ്രില്‍,മെയ് മാസങ്ങളിലായി ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച സമ്മര്‍ സ്കൂളിന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ......
കൊച്ചി : നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസാണ് വൈപിന്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20 എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കൊച്ചി സ്വദേശിനിയും കൊച്ചിന് കോളേജ് അലുമിനി അസ്സോസിയേഷന് രക്ഷാധികാരിയും, പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ......
വാഷിങ്ടൺ: ഇറാനിലെരാഷ്ട്രീയ-സുരക്ഷാ നേതാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ വിവാദം കത്തുന്നു. അമേരിക്കയെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ലാരിജാനിയുടെ കുടുംബാംഗങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നതാണ് ചർച്ചയ്ക്ക് വഴിവച്ചത്.
ലാരിജാനിയുടെ മകൾ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡൻ ഭരണകൂടം 2021ൽ ഗ്രീൻ കാർഡ് നൽകിയെന്ന റിപ്പോർട്ടാണ് വിവാദം ശക്തമാകാൻ കാരണം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസെസിലെ ഗവേഷണ വിദ്യാർത്ഥികളായ സന്തോഷ് ചന്ദ്രകാന്തൻ, ഗോവിന്ദ് ഗിനോ കളപ്പുറയ്ക്കൽ എന്നിവർക്ക് തായ്വാൻ എക്സ്പീരിയൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (TEEP) സഹായത്തോടെ ലഭിക്കുന്ന അന്തർദേശീയ ഇന്റേൺഷിപ്പിന് തിഞ്ഞെടുക്കപ്പെട്ടു.
മൂന്ന് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി സന്തോഷ് ചന്ദ്രകാന്തനും ഗോവിന്ദ് ഗിനോയും നാഷണൽ പിംഗ്ടുങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബയോളജിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസറും ഡീനുമായ പ്രൊഫ. റു-ചു ഷിഹിന്റെ മേൽനോട്ടത്തിൽ ഗവേഷണ പരിശീലനം നേടും. ......
കൊച്ചി : വനിതാ മാധ്യമപ്രവർത്തകർക്കും പ്രസ് ക്ളബ് കുടുംബാംഗങ്ങൾക്കുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന മൾട്ടി സ്പെഷ്യൽറ്റി കാൻസർ പരിശോധന പദ്ധതി തുടങ്ങി. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സിഎസ് ആർ പദ്ധതിയായ ‘കാൻസർ ഷീൽഡിൻ്റെ ’ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിലെ ഭക്ഷ്യ-ആരോഗ്യ മേഖലകൾക്കായി പ്രത്യേക സാമ്പത്തിക സഹായങ്ങളും (Financing) ഉപദേശക പ്രോഗ്രാമുകളും ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (QDB) പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ഏകോപനത്തോടെയുമാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ നീക്കം. ......
ദോഹ: മേഖലയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) അടച്ചുപൂട്ടലും നിലനിൽക്കുന്നുണ്ടെങ്കിലും ഖത്തറിലെ വിപണികൾ സുസ്ഥിരമാണെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി അറിയിച്ചു. ഖത്തർ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പത്ത് വർഷം മുമ്പ് സ്ഥാപിച്ച ഓപ്പറേഷൻ സെന്റർ വഴി സാധനങ്ങളുടെ നീക്കം ഡിജിറ്റൽ സംവിധാനത്തിലൂടെ തത്സമയം നിരീക്ഷിക്കുന്നുണ്ട്. ......
ദോഹ: ഖത്തറിൽ
ഈദ് അൽ ഫിത്തർ നമസ്കാരം രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ (Enclosed Mosques) വെച്ച് നിർവഹിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
നമസ്കരിക്കാൻ എത്തുന്നവരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഖത്തറിലുടനീളം രാവിലെ 5.53-നാണ് പെരുന്നാൾ നമസ്കാരം നടക്കുക. ......